Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Water Supply

Alappuzha

ചേ​ർ​ത്ത​ല​യി​ല്‍ കു​ടി​വെ​ള്ളവി​ത​ര​ണം 30ന് ​പു​ന​രാ​രം​ഭി​ക്കും

ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ പൈ​പ്പ് പൊ​ട്ടി​യ​തു​മൂ​ലം മു​ഹ​മ്മ, ചേ​ർ​ത്ത​ല തെ​ക്ക്, ക​ഞ്ഞി​ക്കു​ഴി, മാ​രാ​രി​ക്കു​ളം വ​ട​ക്ക്, ത​ണ്ണീ​ർ​മു​ക്കം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ട​ങ്ങി​യ കു​ടി​വെ​ള്ള വി​ത​ര​ണം 30 മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ചേ​ർ​ത്ത​ല​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല എം​എ​ൽ​എ പി. ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ്ര​ജിം​ഗ് ന​ട​ക്കു​ന്ന ക​ണ്ണ​ങ്ക​ര മേ​ഖ​ല​യി​ൽ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ചെ​ളി ഉ​ട​ൻ വൃ​ത്തി​യാ​ക്കു​ക​യും ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് എം​എ​ൽ​എ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. ഡ്ര​ജിം​ഗ് സ​മ​യ​ത്ത് ക​ട​വു​ക​ൾ ഇ​ടി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ പു​ന​ർ​നി​ർ​മി​ക്ക​ണം.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ക​ർ​ന്ന ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കൂ​റ്റു​വേ​ലി ബേ​ക്ക​റി ജം​ഗ്ഷ​ൻ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക്ക് എം​എ​ൽ​എ ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, എ​ഡി​എം ബി. ​ജ്യോ​തി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ എം. ​റ​ഹീം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ എം. ​സ​ന്തോ​ഷ്കു​മാ​ർ, അ​രു​ൺ മോ​ഹ​ൻ, എ.​കെ. പ്ര​സ​ന്ന​ൻ, സി.​കെ. സ​ര​ള, എ​ൻ​എ​ച്ച്എ​ഐ​കെ​സി​സി പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ വി.​കെ. സ​ചി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up